Wednesday, June 27, 2018

തനിയെ

നീയുമൊത്തുള്ള നിറമുള്ള
നാളെകൾക്കിപ്പുറത്ത് ഞാൻ ഇന്നും തനിച്ചാണ്.
  എന്റെ യാത്രകളിലും സ്വപ്നങ്ങളിലും നിറയെ ഇന്നു നീയാണ്.......!
ചെന്നെത്തുന്ന ഓരോ കോണിലും  നിന്നെ കാണാൻ തുടങ്ങിതുമുതൽ എന്റെയുള്ളിലെ ഏകാന്തതയുടെ മുഖപടം നേർത്തതുപോലെയൊരു തോന്നൽ....
കൂട്ടുകൂടി കുടെ നടന്നവരൊക്കെ പറന്നകന്നപ്പോഴും പതറാതിരുന്നത്
കാലങ്ങൾക്കപ്പുറം  നീയുമൊത്തുള്ള സായാഹ്നങ്ങൾ സദാ സ്വപ്നം
 കണ്ടിരുന്നതു കൊണ്ടാവാം....

ഹൃദയത്തിൽ സൂക്ഷിച്ചിരുന്ന സൗഹൃദങ്ങൾക്ക് ഹൃദയത്തോളം സൗഹൃദം നൽകിയപ്പോളാണ് അറിഞ്ഞത് അവരുടെ ഹൃദയത്തിൽ ഞാനില്ലായിരുന്നെന്ന്,..........!
മനസറിഞ്ഞ് ആത്മാർത്ഥത കാണിച്ചതുകൊണ്ടാവാം പ്രതിഫലം കയ്പ്പേറിയതായത്.....!
ഒരു പക്ഷേ ഞാൻ എന്നിലേക്ക്  ഉൾവലിഞ്ഞതും ഏകാന്തതയെ പ്രണയിച്ചതും  നിന്റെ വരവിനായ് കാലം കാത്തുവച്ച കറുത്ത നൊമ്പരങ്ങൾമാത്രമായ് തീരട്ടെ...........!
അങ്ങിനെ ചിന്തിക്കാനാണ് എനിക്കിഷ്ടം.
കാരണം തുറന്ന പുസ്തകമായ് ഞാൻ കുടെ നടന്നിട്ടും എന്നെ വായിക്കാത്തവരേക്കാൾ എന്റെ തെറ്റുതിരുത്തി മനസിലാക്കിയ
നീയാണെനിക്ക് പ്രിയപ്പെട്ടത് .....!
നീ മാത്രം.......!

Sunday, June 17, 2018

ന്റെ ഹാഷിക്ക്....!

നേരം ഏറെ വൈകിയെങ്കിലും ഈ കൽപടവുകളോട് യാത്ര പറയാൻ മനസുവരുന്നില്ല..... എന്റെ ചെറിയലോകവും അവളുടെ വലിയ ചുറ്റുപാടുകളും എങ്ങിനെയാ പൊരുത്തപ്പെടുക.......
ബാഹ്യമായ രൂപത്തോടുള്ള പ്രണയമല്ല അവളുടെ ഈ വരികളില്ലള്ളത്..... 
" എന്റെ മനസിൽ നിന്നോടുള്ള വികാരം പ്രണയമാണ് എന്നു ഞാൻ മനസിലാക്കുന്നു;
നഷ്ടപ്പെട്ടതെന്തോ തിരികെ കിട്ടിയതുപോലെ; 
നൃത്തവും, സംഗീതവും 
നെഞ്ചിലേറ്റിയവനോട്......
അക്ഷരങ്ങളോട് കൂട്ടുകൂടിയവനോട്...
ഒരു വാക്ക്; 
ഒരു പെണ്ണിന്റെ സ്വപ്നങ്ങൾക്ക് നിറം പകരാൻ അവളെ മനസിലാക്കാൻ കഴിവുള്ള ഒരാണിനേ സാധിക്കൂ......! ഇതുപോലെ ഒരാളെ ഞാൻ ഇതുവരെയും വേറെ കണ്ടിട്ടില്ല...... ഞാനുമുണ്ട് ഇനിയങ്ങോട്ട് 
നമുക്കൊന്നിച്ച് സ്വപ്നം കാണാം... "
വല്ലാത്തൊരു അപകർഷതാബോധം എന്നെ വലയം ചെയ്യുന്നു; ഒരുപാട് ഉയരങ്ങളിലെത്തേണ്ടവളെ ഞാനായിട്ട്
എന്റെ പ്രാരാബ്ദങ്ങളുടെ നടുവിലേക്ക് ക്ഷണിച്ചത് തെറ്റായിപോയോ? 
എന്റെ സ്വപ്നങ്ങൾ നിറവേറ്റാൻ കുന്നോളം സ്വപ്നങ്ങളുമായ് നീയുള്ളപ്പോൾ ഞാൻ പിന്നെന്തിനാ  പേടിക്കണെ....... ങ്കിലും ചങ്കിലിടക്കൊരു മിന്നല് പിണയാറുണ്ട്,
ഒരു നമ്പൂതിരിക്കുട്ടിയെ പ്രണയിച്ച ചെറിയമ്മാവന്റെ കഥ അമ്മ പറഞ്ഞോർമ ഉണ്ട്....
കുടുബത്തൂന്ന് ആദ്യം കോളേജിൽ പോയത് അമ്മേടെ ചെറിയമ്മാവനാരുന്നു .... അന്നത്തെ വലിയൊരു കുട്ടി സഖാവ് .സഖാവിന്റെ പ്രണയവും പഠനവും അന്ന് നാട്ടിൽ സംസാരമായി;  പെൺകുട്ടിയുടെ വീട്ടുകാര് അമ്മാവനെ കള്ളകേസുണ്ടാക്കി ജയിലിലടച്ചു; പിന്നീട് നടന്നതെല്ലാം നാടകീയരംഗങ്ങളായിരുന്നു....... പെൺകുട്ടിയുടെ വിവാഹമായി;
വിവാഹതലേന്ന് ആ കോളേജിന്റെ മൂന്നാം നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു .... രണ്ടു പേരുടെയും പഠനവും ഭാവിയും അവിടെ തീർന്നു. ജാതിയായിരുന്നു അവിടെയും വില്ലൻ അമ്മാവനിപ്പോഴും ഒറ്റത്തടിയാണ്.......ഓർക്കുമ്പോ ...... പേടി തോന്നാറുണ്ട് ,ചരിത്രം ആവർത്തിക്കാതിരിക്കട്ടെ...
വിളിച്ചിറക്കാൻ ധൈര്യമില്ലാഞ്ഞിട്ടല്ലായിരുന്നു
എനിക്ക് ഒരു കുടുംബമാണ് വേണ്ടത്.ഒരു പെണ്ണിനെ മാത്രമല്ല.,
എന്തൊക്കെ ആയാലും പ്രണയം അതിന്റെ എല്ലാ പരിശുദ്ധിയോടും കൂടി കൊഴിഞ്ഞു കൊണ്ടേയിരുന്നു......
അഗ്രഹാരത്തിൽ  മൂഡമായ ആചാരങ്ങൾ കൊണ്ട് തളക്കപ്പെട്ട പെണ്ണിന്റെ സ്വപ്നങ്ങൾ കുടുംബ മഹിമയുടെ കറുത്ത പുകകൊണ്ട് മറച്ചുവച്ചിട്ടും ആരെയും അവൾ കുറ്റപ്പെടുത്തിയില്ല, അവളുടെ ആ പ്രതീക്ഷ അത് ഞാനാണല്ലോ ഭഗവാനേ....
സർപ്പക്കാവിലെ ചുവന്ന കുപ്പി വളകളും അരയാലുമൊക്കെ മാസത്തിലൊരിക്കലുള്ള ഞങ്ങളുടെ കണ്ടുമുട്ടലുകളുടെ  മൂകസാക്ഷികൾ മാത്രമായി നിന്നിരുന്നു.......
പുഴയിലെ മഴവെള്ളപ്പാച്ചിലുകാണാനും, പുതുമഴയത്ത് കൈകോർത്ത്  തൊടിയിലെ വാഴത്തോപ്പിൽ നിന്ന്‌ മഴ നനയാനും, തോട്ടിലെ ചെറുമീനിനെ കൈ കൊണ്ട് പിടിക്കാനും നൃത്തവും സംഗീതവും മാത്രമുള്ള ലോകത്തേക്ക്‌ ചിറകടിച്ചുയരാനും ഒടുവിൽ തിരികെ പഴമയുടെ പ്രൗഡി പേറുന്ന നാലുകെട്ടിന്റെ 
ഗ്രഹാതര്വത്വതയിൽ മയങ്ങാനും  കൊതിയേറെയുണ്ടായിരുന്നു.... ഓരോ പ്രഭാതവും അവളുടെ ചിലങ്കയുടെ താളം കേട്ടുണരാനും തൃസന്ധ്യക്ക് സന്ധ്യ നാമം ചൊല്ലുമ്പോൾ ചാരെ പോയിരിക്കാനും ,മാറോടണച്ച് കിനാവുകൾ കാണാനും അങ്ങനെ മോഹങ്ങളേറെയായിരുന്നു. അതു കൊണ്ടാവാം ചിലപ്പോൾ പരിഭവങ്ങൾക്ക് കാഠിന്യം കൂടിയത്....... എടീ ഉവ്വേ ഈ ഓർമ പുതുക്കലിൽ തീരാവുന്നതല്ലേയുള്ളു നമ്മുടെ പരിഭവങ്ങൾ.......... !

Thursday, June 14, 2018

ഏകനായ്

കൈനിറയെ സ്വപ്നങ്ങളും മനസു നിറയെ ദുഖവും പേറി ജീവിതയാത്രയിൽ തനിച്ചായവന്റെ ലക്ഷ്യബോധമില്ലാത്ത ചിന്തകൾ...

Monday, June 11, 2018

അനന്തമായ രാവിനോട് പ്രണയമാണെനിക്ക്... ഇരുട്ടുവീണ പാതകളിൽകുടി......
മഞ്ഞിൽ കുളിച്ച തെരുവുവിളക്കുകളെ സാക്ഷിയാക്കി......
 എനിക്ക് ഒരു യാത്ര പോകണം.....
നാടും നഗരവും  ഉറങ്ങുന്ന മാത്രയിൽ
നിന്നെയും മാറോടണച്ച്  ,
 എനിക്ക് പോവണം:
നമ്മുടെ പ്രണയം പൂവിട്ട ആ തീരത്തേക്ക്
   നിലാവിൽ കുളിച്ചു നിൽക്കുന്ന  ആമ്പൽ
പൂവുകളെ ഇളം തെന്നൽ പുണരുന്ന പോലെ....
എനിക്ക് നിന്നെയും പുണരണം.......
മനസിന്റെ മണിച്ചെപ്പിലൊളിപ്പിച്ച
പ്രണയം നീയുമൊത്ത് പങ്കിടണം.......
 നേരം വൈകി;
 ഞാൻ പോട്ടെ '..........,
നാളെ കാണാം ..... പതിവുകൾ തെറ്റാതിരിക്കട്ടെ